Posted On
date_range Updated On
date_range 'ഒമാൻ മലയാളികൾ' ജീവ ആരോഗ്യ പദ്ധതി: രജിസ്ട്രേഷൻ തുടങ്ങി
മസ്കത്ത്: ഒമാൻ മലയാളികൾ വാട്സ്ആപ് ഗ്രൂപ്പും അസ്റ്റർ ഹോസ്പിറ്റൽ ഗ്രൂപ്പും അംഗങ്ങൾക്കായി ഒരുക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതിയായ ജീവ ആരോഗ്യ പദ്ധതിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഒമാൻ മലയാളികൾ ഗ്രൂപ്പിൽ അയച്ച ലിങ്ക് വഴി ഒക്ടോബർ 15നകം രജിസ്ട്രേഷൻ ചെയ്യണം. തുടർന്ന് കിട്ടുന്ന യൂനീക് ഐ.ഡി ഉപയോഗിച്ച് ഒമാനിലെയും കേരളത്തിലെയും യു.എ.ഇയിലെയും ആസ്റ്റർ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും 20 ശതമാനം മുതൽ 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഓരോ അംഗങ്ങൾക്കും ഒമാനിലോ നാട്ടിലോ ഉള്ള അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.