Posted On
date_range Updated On
date_range ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി ഒമാനിലെ ഇബ്രയിൽ മരിച്ചു. കായംകുളം കൃഷ്ണപുരം കാപ്പിൽ മാതൻ തറയിൽ വീട്ടിൽ രാജപ്പെൻറ മകൻ അരുൺകുമാർ (51) ആണ് മരിച്ചത്. രാവിലെ കളി കഴിഞ്ഞ് വന്ന് വീട്ടിൽ ഇരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
കാർ എ.സി മെക്കാനിക്കായി ജോലി ചെയ്തുവരുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി ഒമാനിലുണ്ട്. മാതാവ്: രമാദേവി ഭാര്യ: ശ്രീജ, മക്കള്‍: അനാമിക, അമിത. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.