Posted On
date_range Updated On
date_range ഒമാൻ ക്രിക്കറ്റ് ലീഗ്: വാസ്കോ ഒാറഞ്ചിന് ജയം
മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗിെൻറ ജി ഡിവിഷൻ മത്സരത്തിൽ വാസ്കോ ഒാറഞ്ചിന് ജ യം. ടോറസിനെ 44 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത വാസ്കോ ഒാറഞ്ച് നിശ്ചിത 20 ഒാവറിൽ 171 റൺസെടുത്തു. ജയകുമാർ 42 റൺസും ജീസൺ 38 റൺസുമെടുത്തു. ടോറസിന് വേണ്ടി ബോറി അമീൻ, ഫറാസ് ഇസ്മാഇൗൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ടോറസ് 18.5 ഒാവറിൽ 127 റൺസിന് എല്ലാവരും പുറത്തായി. സാമിർ ഉസ്മാൻ മൂന്ന് വിക്കറ്റും ജീസണും ദീപേഷും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.