റു​സൈ​ലി​ലെ അ​ൽ മ​ക്കാ​രിം ഹാ​ളി​ൽ ന​ട​ന്ന നൂ​റു​ൽ അ​ബ്റാ​ർ ഹി​ഫ്ളു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യു​ടെ എ​ട്ടാം വാ​ർ​ഷി​ക- സ​ന​ദ് ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന്

നൂ​റു​ൽ അ​ബ്റാ​ർ വാ​ർ​ഷി​ക​വും സ​ന​ദ് ദാ​ന സ​മ്മേ​ള​ന​വും

മ​സ്ക​ത്ത്: നൂ​റു​ൽ അ​ബ്റാ​ർ ഹി​ഫ്ളു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യു​ടെ എ​ട്ടാം വാ​ർ​ഷി​ക​വും സ​ന​ദ് ദാ​ന സം​ഗ​മ​വും റു​സൈ​ലി​ലെ അ​ൽ മ​ക്കാ​രിം ഹാ​ളി​ൽ ന​ട​ന്നു. ഖു​ർ​ആ​ൻ ഹി​ഫ്ള് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 13 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ കു​മ്മ​നം നി​സാ​മു​ദ്ദീ​ൻ അ​സ്ഹ​രി, അ​ൻ​സാ​രി സു​ഹ്‍രി ആ​ല​പ്പു​ഴ എ​ന്നി​വ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 30 വി​ദ്യാ​ർ​ഥി​ക​ൾ സ​ന​ദ് ഏ​റ്റു​വാ​ങ്ങി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മു​ഹ​മ്മ​ദ​ലി ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ന്‍സി​ൽ ക​വ​ല​യൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​മ്മ​നം നി​സാ​മു​ദ്ദീ​ൻ അ​സ്ഹ​രി സ​ന​ദ് ദാ​നം നി​ർ​വ​ഹി​ക്കു​ക​യും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്തു​കൊ​ണ്ട് നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Nurul Abrar Annual and Sanad Donation Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.