Posted On
date_range Updated On
date_range ‘നിനവ് 2024’ നൃത്ത സംഗീത നിശ 23ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാം ‘നിനവ് 2024’ വെള്ളിയാഴ്ച റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ നടക്കും. സിനിമാ താരവും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും വയലിന് തന്ത്രികളിലെ മാന്ത്രിക കലാകാരൻ പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും അരങ്ങേറും. വൈകിട്ട് ആറു മണി മുതലാണ് പരിപാടികൾ ആരംഭിക്കുക. 5.30 മുതൽ പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് കേരള വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.