Posted On
date_range Updated On
date_range നമ്മൾ ചാവക്കാട്ടുകാർ യാത്രയയപ്പ് നൽകി
മസ്കത്ത്: നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ എക്സിക്യൂട്ടിവ് അംഗം ഇല്യാസ് ബാവുവിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. വെള്ളിയാഴ്ച മസ്കത്ത് 18 നവംബർ സ്ട്രീറ്റിലുള്ള ഓഷ്യൻ റസ്റ്റാറന്റ് ഹാളിൽ ചേർന്ന് യാത്രയയപ്പ് ചടങ്ങിൽ നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ എക്സിക്യൂട്ടിവ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
ഇല്യാസ് ബാവുവിന് മുതിർന്ന എക്സിക്യൂട്ടിവ് അംഗം ബാബു പൊന്നാട അണിയിക്കുകയും, സെക്രട്ടറി ആഷിക് മുഹമ്മദ്കുട്ടി മൊമെന്റോ കൈമാറുകയും ചെയ്തു. ഷഹനാസ് ഇല്യാസിന് ഷാഹിന മുഹമ്മദ് യാസീൻ ഉപഹാരം കൈമാറി. ഇല്യാസ് ബാവുവിന്റെ 33 വർഷത്തെ ദീർഘകാല പ്രവാസ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.