മസ്കത്ത്: തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചില റൂട്ടുകളിൽ ബസ്, ഫെറി സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി മുവാസലാത്ത് അറിയിച്ചു.
റൂട്ട് 100 (മസ്കത്ത്-ഹൈമ-സലാല), റൂട്ട് 102 (മസ്കത്ത്-മർമുൽ-സലാല) എന്നീ സർവിസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അതേസമയം, മറ്റു റൂട്ടുകളിൽ പ്രവർത്തനം പതിവുപോലെ തുടരും. അൽ ഹലാനിയത്ത്-താഖ റൂട്ടിൽ ഫെറി സർവിസുകളും നിർത്തിവെച്ചിട്ടുണ്ട്.
എന്നാൽ, ഷാന്ന-മസിറ റൂട്ടിലും മുസന്ദം ഗവർണറേറ്റിലേക്കുമുള്ള എല്ലാ റൂട്ടുകളിലും പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. അധികൃതരുമായി സംഭവവികാസങ്ങൾ പിന്തുടരുകയാണെന്നും കമ്പനിയുടെ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയ ചാനലുകളിലൂടെയും സേവനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള വിവരങ്ങൾ ഉപയോക്താക്കളെ അറിയിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.