മസ്കത്ത്: 49ാം ദേശീയദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി സുപ്രീം കമ്മി റ്റി ഫോർ നാഷനൽ ഡേ സെലിബ്രേഷൻസ് അറിയിച്ചു. മസ്കത്തിൽ നിന്ന് സുൽത്താൻ ഖാബൂസ് മോസ്ക് വരെ റോഡരികിൽ വർണാഭമായ വിളക്കുകളും അൽ ബുസ്താൻ റൗണ്ട് എബൗട്ടിൽ നിന്ന് ബർക്ക റൗണ്ട് എബൗട്ട് വരെ ദേശീയ പതാകയും സ്ഥാപിക്കും. അമിറാത്തിലും അൽ ഖൂദിലും 30 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഒമാെൻറ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന രീതിയിലായിരിക്കും അലങ്കാര വിളക്കുകൾ ഒരുക്കുക. പ്രാദേശികമായി നിർമിക്കുന്ന വിളക്കുകളും അലങ്കാര വസ്തുക്കളുമാകും ഇൗ വർഷം ആഘോഷത്തിന് ഉപയോഗിക്കുകയെന്നും കമ്മിറ്റി അംഗം പറഞ്ഞു. വാഹനമോടിക്കുന്നവരുടെ കാഴ്ചയെ തടസ്സപ്പെടുത്താത്ത രീതിയിൽ ഉള്ളതായിരിക്കും ഇവ. അമ്പതാമത് ദേശീയ ദിനാഘോഷം വർണാഭമാക്കുന്നതിനുള്ള ഒരുക്കങ്ങളും നടന്നുവരുകയാണെന്ന് കമ്മിറ്റി അംഗം പറഞ്ഞു. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അധികാരത്തിലേറി 50 വർഷം തികയുന്നതിെൻറ ഭാഗമായി മസ്കത്തിൽ മാത്രമല്ല രാജ്യമൊട്ടാകെ വലിയ തോതിലുള്ള ആഘോഷത്തിനാണ് ഒരുക്കങ്ങൾ നടക്കുന്നതെന്നും കമ്മിറ്റി അംഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.