Posted On
date_range Updated On
date_range അറവുശാലകളുടെ സമയം വർധിപ്പിച്ചു
മസ്കത്ത്: സീബ്, അമീറാത്ത് എന്നിവിടങ്ങളിലെ അറവുശാലകളുടെ സമയം വർധിപ്പിച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
സീബിലെ അറവുശാല ശനി മുതൽ വെള്ളിയാഴ്ചവരെ പ്രവർത്തിക്കും.
കമ്പനികളുടേത് രാവിലെ ആറ് മുതൽ രാത്രി എട്ടുവരെയും വ്യക്തികളുടേത് രാവിലെ എട്ട് മുതൽ വൈകുന്നരേം നാലുവരെയുമാ യിരിക്കും പ്രവർത്തന സമയം. വെള്ളിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്കു രണ്ടുവരെ അടച്ചിടും.
അമീറാത്തിലെ കമ്പനികളുടെ അറവുശാല രാവിലെ ആറ് മുതൽ രാത്രി എട്ടുവരെയും വ്യക്തികളുടേത് രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെയും പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 11നുശേഷം അടച്ചിടുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.