Posted On
date_range Updated On
date_range ബൗഷറിൽ ബീച്ച് ശുചീകരിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലെ ബീച്ച് മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. പ്ലാസ്റ്റിക്ക് അടക്കമുള്ള വിവിധ മാലിന്യങ്ങൾ ശേഖരിച്ചു.
പൊതുശുചിത്വം കാത്തുസൂക്ഷിക്കണമെന്നും ബീച്ചുകളും ടൂറിസ്റ്റ് സൈറ്റുകളും സന്ദർശിക്കുമ്പോൾ മാലിന്യം വലിച്ചെറിയുന്ന ശീലം ഒഴിവാക്കണമെന്നും ഇത്തരം സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. മജൻ കമ്പനിയുമായി സഹകരിച്ചായിരുന്നു ബീച്ചുകൾ വൃത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.