മസ്കത്ത്: 16-ാം കേരള നിയമസഭ തെരഞ്ഞെടുപ്പിൽ 102 മണ്ഡലങ്ങളിലായി യു.ഡി.എഫ് നേടിയ ചരിത്ര വിജയത്തിൽ ആഘോഷവുമായി മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി. ബർകയിലെ അൽ ഫവാൻ ഹാളിൽ നടന്ന വിപുലമായ വിജയാഘോഷ പരിപാടിയിൽ മുഴുവൻ ഏരിയ കമ്മിറ്റി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും പ്രവർത്തകർ സന്തോഷം പങ്കുവെച്ചു. ആഘോഷത്തിന് മുട്ടിപ്പാട്ട് നിറം പകർന്നു.
കെ.എം.സി.സി തൃക്കരിപ്പൂർ കമ്മിറ്റി
മസ്കത്ത്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്വല വിജയം ആഘോഷിച്ച് മസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി. ‘വിക്ടറി കോൺക്ലേവ്’ എന്ന പേരിൽ നടന്ന വിജയാഘോഷ പരിപാടിയിൽ കുടുംബസമേതം നൂറോളം പ്രവാസികൾ പങ്കെടുത്തു. മസ്കത്ത് കെ.എം.സി.സി വർക്കിങ് പ്രസിഡന്റ് സുലൈമാൻ കുട്ടി അധ്യക്ഷത വഹിച്ച യോഗം നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് അലി പി.വി, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ, ജോയിന്റ് സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി, റൂവി ഏരിയ പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, അൽഖുവൈർ ഏരിയ ജനറൽ സെക്രട്ടറി അബ്ദുൾ കരീം കെ.പി, മലപ്പുറം ജില്ല കെ.എം.സി.സി പ്രതിനിധി ഫിറോസ്, മലേഷ്യൻ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ് മുസ്തഫ പുത്തിലത്ത്, സുബൈർ മാഹിൻ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ശരീഫ് പി.പി, അബ്ദുൾ സലാം ഏജി, റഫീഖ് പടന്ന, ഷബീർ ഏജി തുടങ്ങിയവർ നേതൃത്വം നൽകി. ഹനീഫ മൗലവി പ്രാർത്ഥന നടത്തി. മണ്ഡലം കമ്മിറ്റി സെക്രട്ടറി റിയാസ് എൻ. സ്വാഗതവും ട്രഷറർ ശംസുദ്ദീൻ ടി. നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.