കനത്ത മഴയയെ തുടർന്ന് മുസന്ദത്ത് വാഹനം വാദിയിൽ അകപ്പെട്ടപ്പോൾ
മസ്കത്ത്: കനത്ത മഴയെ തുടർന്ന് മുസന്ദം ഗവർണറേറ്റുകളിലെ വാദികൾ നിറഞ്ഞൊഴുകി. റോഡുകളിൽ പലയിടത്തും വെള്ളം കയറുകയും ചെയ്തു. ഖസബ് വിലായത്തിലെ വാദിയില്‍ കുടുങ്ങിയ മൂന്നംഗ കുടുംബത്തെ രക്ഷിച്ചു.
വാദിയിൽ അകപ്പെട്ട് കാറിൽ കുടുങ്ങിയ ഇവരെ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷിക്കുകയായിരുന്നു. വാദികളിൽ ഇറങ്ങരുതെന്നും വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
ന്യൂനമർദത്തിന്റെ ഭാഗമായി മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ തുടങ്ങിയ ഗവർണറേറ്റുകളിൽ അടുത്ത ഞായറാഴ്ച വരെ കാറ്റിനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച വിവിധ ഇടങ്ങളിൽ 10 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
മണിക്കൂറിൽ 28 മുതൽ 45 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.