മത്ര (മസ്കത്ത്): മത്ര കെ.എം.സി.സി സീതി സാഹിബ് മെഡികെയർ പദ്ധതി ലോഗോ പ്രകാശനം മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ നിർവഹിച്ചു. റൂസൈൽ ഗാർഡൻസ് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ മത്ര കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മത്രയിൽ പ്രവാസ ജീവിതം നയിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവർത്തകരിൽ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്ക് സാന്ത്വനമേകുന്ന സഹായ പദ്ധതിയാണിതെന്ന് ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി വിശദീകരിച്ചു. നാഷണൽ കമ്മറ്റി നേതാക്കളായ സാദിഖ് ആടൂർ, ഷമീർ പാറയിൽ, ഇബ്രാഹിം ഒറ്റപ്പാലം, അബൂബക്കർ സീബ്, മുഹമ്മദ് വാണിമേൽ, മസ്കത്ത് കെഎംസിസി മുൻ വൈസ് പ്രസിഡന്റ് നവാസ് ചെങ്ങള, മത്ര കെ.എം.സി.സി ചെയർമാൻ നാസർ തൃശൂർ, വനിത വിങ് ജനറൽ സെക്രട്ടറി വസീമ അബ്ദുറഹ്മാൻ, മാധ്യമപ്രവർത്തക ജെസ്‌ല, മറ്റു നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
മത്ര കെ.എം.സി.സി കെയർ വിങ് കൺവീനർ റിയാസ് കൊടുവള്ളി സ്വാഗതവും ട്രഷറർ ഖലീൽ നന്ദിയും പറഞ്ഞു. മത്ര കെ.എം.സി.സി ഭാരവാഹികളായ റാഷിദ് കാപ്പാട്, നസൂർ ചപ്പാരപടവ്, മിസ്ഹബ് ഇരിക്കൂർ , നാസർ പയ്യന്നൂർ, സയീർ അറക്കൽ, റഫീഖ് ചെങളായി, സുഹൈർ,, സിറാജ് നിലമ്പൂർ, ഇസ്മായീൽ, അബ്ദുല്ല പി ടി കെ തുടങ്ങിയവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.