Posted On
date_range Updated On
date_range ജഅലാൻ ബാനി ബു അലിയിലേത് കപ്പലുകളുടെ ലൈറ്റിങ് ഉപകരണം-ആർ.ഒ.പി
മസ്കത്ത്: ജഅലാൻ ബാനി ബു അലി വിലായത്തിലെ ബീച്ചിൽ സംശയാസ്പദമായ കണ്ടെത്തിയ ഉപകരണത്തെക്കുറിച്ച് വ്യക്തത വരുത്തി റോയൽ ഒമാൻ പൊലിസ്.
കപ്പലുകൾക്ക് വെളിച്ചം നൽകുന്നതിനുള്ള ഉപകരണമാണിതെന്ന് അധികൃതർ അറിയിച്ചു. വസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ടു സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കപ്പലുകളുടെ ലൈറ്റിങ് ഉപകരണമാണെന്ന് മനസ്സിലായതെന്ന് റോയൽ ഒമാൻ പൊലിസ് പ്രസ്താവനയിൽ പറഞ്ഞു. കടലിൽ അകപ്പെട്ടതോ കടന്നുപോയതോ ആയ കപ്പലുകളിലൊന്നിൽനിന്നായിരിക്കും ഇതു വീണതെന്നും ആർ.ഒ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.