മൂന്നു​ ദശലക്ഷം റിയാലി​െൻറ ഭൂമിപാട്ട കരാർ

മ​സ്​​ക​ത്ത്​: ഭ​വ​ന, ന​ഗ​ര ആ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം സ്വ​കാ​ര്യ​മേ​ഖ​ല ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​യി മൂ​ന്നു​ ദ​ശ​ല​ക്ഷം റി​യാ​ലി​െൻറ ഭൂ​മി​പാ​ട്ട ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. കാ​ർ​ഷി​ക, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ്യ​സു​ര​ക്ഷ ശി​ൽ​പ​ശാ​ല​യി​ൽ ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ്​ അ​ഞ്ച്​ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തേ​ക്ക്​ സ്വ​കാ​ര്യ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കാ​നും ഒ​മാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്ക് പി​ന്തു​ണ കി​ട്ടു​ന്ന​തി​നു​മു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ശി​ൽ​പ​ശാ​ല​യി​ൽ ച​ർ​ച്ച ചെ​യ്​​തി​രു​ന്നു.

ശി​ൽ​പ​ശാ​ല​യി​ൽ വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി കാ​ർ​ഷി​ക, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം നേ​ര​ത്തെ നി​ര​വ​ധി ക​രാ​റു​ക​ളി​ൽ​ ഒ​പ്പു​െ​വ​ച്ചി​രു​ന്നു. ദോ​ഫാ​റി​ൽ തെ​ങ്ങ് , ഈ​ന്ത​പ്പ​ഴ കൃ​ഷി പ​ദ്ധ​തി, തെ​ക്ക​ൻ ബാ​ത്തി​ന​യി​ലെ അ​ൽ മു​സ​ന്ന വി​ലാ​യ​ത്തി​ൽ വാ​ഴ കൃ​ഷി, മാ​ത​ള​നാ​ര​ങ്ങ, ഒ​ലി​വ് ഫാ​മു​ക​ൾ പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ, വാ​ദി ദ​ഖ്​​യ അ​ണ​ക്കെ​ട്ടി​െൻറ വി​ക​സ​ന​ം, വാ​ണി​ജ്യ മ​ത്സ്യ​കൃ​ഷി​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഭൂ​മി​യു​ടെ വി​ക​സ​നം തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ക​രാ​ർ വെ​ച്ചി​രി​ക്കു​ന്ന​ത്.

ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെൻറ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നി​ക്ഷേ​പ​ക​ർ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​രാ​ണ്​ പ​െ​ങ്ക​ടു​ത്തി​രു​ന്ന​ത്.

Tags:    
News Summary - Land lease agreement of three million riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.