Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഒമാനിൽ മരിച്ച നിലയിൽ
മസ്കത്ത്: കൊല്ലം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്ലാപ്പന കൊച്ചു തറയിൽ വിജയനെ ആണ് (61) ഇബ്രിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മുപ്പത് വർഷമായി ഇബ്രിയിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: ശങ്കരൻ. മാതാവ്: ചെല്ലമ്മ. ഭാര്യ: മണി. ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.