കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍

മസ്‌കത്ത്: കൊല്ലം സ്വദേശിയെ ഒമാനിലെ താമസ്​ സ്ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയിയെ (27) ആണ്​ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് മാസം മുമ്പാണ് തൊഴില്‍ വിസയില്‍ ഇദ്ദേഹം ഒമാനില്‍ എത്തിയത്. അവിവാഹിതനാണ്. പിതാവ്: ജോബി. മാതാവ്: ഷെര്‍ളി. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    
News Summary - kollam native found dead in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.