സ​ലാ​ല കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഷൂ​ട്ട്ഔ​ട്ട് മ​ത്സ​രം ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.എം.സി.സി ഷൂട്ട്ഔട്ട് മത്സരം

സലാല: പെരുന്നാളിനോടനുബന്ധിച്ച് സലാല കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഫുട്ബാൾ ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു. ഔഖത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരം അൽ സാഹിർ മെഡിക്കൽ കോംപ്ലക്സ് എം.ഡി. ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.

മത്സരത്തിൽ ദോഫാർ എഫ്.സി ഒന്നും കെ.എം.സി.സി വയനാട് ജില്ല കമ്മിറ്റി രണ്ടും അൽ കിയാൻ എഫ്.സി മൂന്നും സ്ഥാനങ്ങൾ നേടി. ജംഷാദ് അലിയെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. മോഹൻ ദാസ്, ശിഹാബ് കാളികാവ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ റഷീദ് കൽപറ്റ, കാസിം കോക്കൂർ, ഷബീർ കാലടി, ജംഷാദ് അലി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്‍റ് ഷൗക്കത്ത് കോവാർ, ജനറൽ സെക്രട്ടറി മുസ്തഫ വളാഞ്ചേരി, റഹീം തനാളൂർ, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - KMCC shootout match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.