സലാല: ദോഫാർ ഖരീഫ് 2026 സീസണിന് മുന്നോടിയായി അൽ വുസ്ത ഗവർണറേറ്റിലെ പ്രധാന പാതകളിലുള്ള ഇന്ധന സ്റ്റേഷനുകളിലും വ്യാപാര സ്ഥാപനങ്ങളിലും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി സംയുക്ത പരിശോധന നടത്തി. കൊമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ഡയറക്ടറേറ്റുമായി സഹകരിച്ച് സി.പി.എയുടെ അൽ വുസ്ത ഗവർണറേറ്റ് വിഭാഗമാണ് പരിശോധനാ കാമ്പയിൻ സംഘടിപ്പിച്ചത്.
ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന പ്രധാന ഹൈവേക്ക് ഇരുവശവുമുള്ള സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വ്യാപാര സ്ഥാപനങ്ങളുടെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനും നിലവിലുള്ള നിയമങ്ങൾ അവർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് കാമ്പയിൻ നടത്തിയത്. ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം, ഉൽപന്നങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ, കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കൽ എന്നിവയും പരിശോധനാ സംഘം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.