കൈരളി സലാല 35ാം വാർഷികാഘോഷ ലോഗോ ഒ. അബ്ദുല്‍ ഗഫൂര്‍ പ്രകാശനം ചെയ്യുന്നു
സലാല: കൈരളി സലാലയുടെ 35ാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ ഒ. അബ്‌ദുല്‍ഗഫൂർ പ്രകാശനംചെയ്തു. കൈരളി ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. കെ. സനാതനന്‍, ഡോ. അബൂബക്കര്‍ സിദ്ദീഖ് എന്നിവരും സംബന്ധിച്ചു. ഒക്‌ടോബര്‍ ആറിന് നഗരത്തിലെ ഇത്തിഹാദ് ക്ലബ് മൈതാനിയില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ നാട്ടില്‍നിന്ന് പ്രമുഖര്‍ സംബന്ധിക്കും.
ഗംഗാധരന്‍ അയ്യപ്പന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ സിജോയ് പേരാവൂര്‍, അംബുജാക്ഷൻ, എ.കെ. പവിത്രൻ, ഷീബ സുമേഷ് എന്നിവര്‍ സംസാരിച്ചു.
നിരവധിപേര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.