അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവരെ പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range നുഴഞ്ഞുകയറ്റം; 29 പേർ അറസ്റ്റിൽ
മസകത്ത്: കടൽമാർഗം അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 29 പേരെ വടക്കൻ ബാത്തിന പൊലീസ് കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ഇറാനിൽനിന്ന് വന്ന ബോട്ടിലുണ്ടായിരുന്ന 27 പാകിസ്താൻ പൗരന്മാരും ഒരു ഇറാനിയൻ പൗരനും ഒരു ബംഗ്ലാദേശി പൗരനും അടക്കമുള്ള നുഴഞ്ഞുകയറ്റക്കാരെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
നുഴഞ്ഞുകയറ്റക്കാർക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.