ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് കേ​ര​ള​വി​ഭാ​ഗം ക്രി​സ്മ​സ്- പു​തു​വ​ത്സ​രാ​ഘോ​ഷം

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഒ​മാ​ന്‍ കേ​ര​ള വി​ഭാ​ഗ​ത്തി​ന്റെ ക്രി​സ്മ​സ്- പു​തു​വ​ത്സ​രാ​ഘോ​ഷം ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്നു. ക​വി​യും മ​ല​യാ​ളം മി​ഷ​ന്‍ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ക​ണ്‍വീ​ന​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ക​ള്‍ച​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ക്കീ​ല്‍ കോ​മ​ത്ത് ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു.

കേ​ര​ള​വി​ഭാ​ഗം ക​ലാ​വേ​ദി ഒ​രു​ക്കി​യ ക​രോ​ള്‍ ഗാ​ന​ങ്ങ​ള്‍, സം​ഗീ​ത​ശി​ല്‍പം, നാ​ട​ന്‍പാ​ട്ടു​ക​ള്‍, ബാ​ല​വേ​ദി കൂ​ട്ടു​കാ​ര്‍ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ കേ​ര​ള​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച യു​വ​ജ​നോ​ത്സ​വ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ദാ​നം ക​വി മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട നി​ര്‍വ​ഹി​ച്ചു. നി​ധീ​ഷ് കു​മാ​ര്‍ സ്വാ​ഗ​ത​വും കേ​ര​ള​വി​ഭാ​ഗം ക​ലാ​വേ​ദി കോ​ഓ​ഡി​നേ​റ്റ​ര്‍ ദി​നേ​ശ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Indian Social Club Kerala- Christmas and New Year celebretion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.