അ​ൽ​സീ​ബ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ഇം​ഗ്ലീ​ഷ്​ ഭാ​ഷാ​ദി​നം  ആ​ഘോ​ഷി​ച്ചു

മസ്കത്ത്: അൽസീബ് ഇന്ത്യൻ സ്കൂളിൽ ഇംഗ്ലീഷ് ഭാഷാദിനവും െഎക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ലോക പുസ്തക പകർപ്പവകാശ ദിനവും ആഘോഷിച്ചു. വിഖ്യാത എഴുത്തുകാരൻ ഷേക്സ്പിയറുടെ ജന്മദിനമാണ് ഇംഗ്ലീഷ് ഭാഷാദിനമായി ആചരിച്ചത്. ‘ഷേക്സ്പിയർക്ക് ഏറ്റവും രസകരമായി പിറന്നാൾ ആശംസയർപ്പിക്കുക’ എന്ന വിഷയത്തിലുള്ള ഇൻറർക്ലാസ് കാർഡ് മേക്കിങ് മത്സരത്തോടെയാണ് ഒരാഴ്ച നീളുന്ന ആഘോഷങ്ങൾ ആരംഭിച്ചത്. വിവിധയിനം മത്സരങ്ങൾക്ക് ഒപ്പം 12ാം ക്ലാസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്പെഷൽ അസംബ്ലിയും നടന്നു. സ്കൂൾ പ്രിൻസിപ്പൽ നാഗേഷ് കേൽക്കർ, വൈസ് പ്രിൻസിപ്പൽമാരായ നാഗേഷ് കേൽക്കർ, ചന്ദ്രവതി വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ നടന്ന സ്പെഷൽ അസംബ്ലിയിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കോട്ടിഷ് ഡാൻസ്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികളും നടന്നു. 

Tags:    
News Summary - indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.