ഇന്ത്യൻ സ്കൂൾ സലാല എച്ച്.എസ്.ഇ ക്ലബ് സംഘടിപ്പിച്ച
രക്ത ദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ സലാല രക്തദാന ക്യാമ്പ്
സലാല: ഇന്ത്യൻ സ്കൂൾ സലാല എച്ച്.എസ്.ഇ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒമാന്റെ അമ്പത്തിയഞ്ചാം ദേശീയ ദിനത്തിന്റെ ഭാഗമായി സുൽത്താൻ ഖാബൂസ് ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്‌ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ദീപക് പഠാങ്കർ അധ്യക്ഷത വഹിച്ചു. ഡോ. ഷാജി ഉദ്‌ഘാടനം ചെയ്തു.
ഡോ. അബൂബക്കർ സിദ്ദീഖ്, വൈസ് പ്രൻസിപ്പൽ മമ്മിക്കുട്ടി റീഷ്‌മ, താരീഖ് അഹമ്മദ് മുഫ്‌ലഹ് എന്നിവർ സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും ക്യാമ്പിൽ സംബന്ധിച്ചു. 62 പേർ രക്തദാനം നടത്തിയതായി ഡോ. മുഹമ്മദ് അഹമ്മദ് മോർഗൻ പറഞ്ഞു. എച്ച്.എസ്.ഇ ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.