ഇന്ത്യൻ സ്കൂൾ നിസ്വ 12 ക്ലാസിലെ ഗ്രാജ്വേഷൻ ചടങ്ങിൽനിന്ന്
ഇന്ത്യൻ സ്കൂൾ നിസ്വ 12ാം ക്ലാസ് ഗ്രാജ്വേഷൻ ഡേ
നിസ്വ: ഇന്ത്യൻ സ്കൂൾ നിസ്വ 12 ക്ലാസിലെ ഗ്രാജ്വേഷൻ ഡേ വിപുലമായ രീതിയിൽ ആഘോഷിച്ചു. പ്രാർഥന ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. സ്കൂൾ മാനേജ്മെന്റ് അക്കാദമി കൺവീനർ ഡോ. മുസ്തഫ മാലിക്ക് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോൺ ഡൊമനിക് ജോർജ് മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ അക്കാദമിക് കമ്മിറ്റി അംഗങ്ങളായ ഷിജി ബിബീഷ്, അബ്ദുൽ ഹഖ്, വൈസ് പ്രസിഡന്റ് ബിജു മാത്യു, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ് ബോയ് സൈദ് ഖാസിം, ഹെഡ് ഗേൾ റിമി ദെയ് എന്നിവർ തങ്ങളുടെ സ്കൂൾ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു.
അസിസ്റ്റന്റ് ഹെഡ് ഗേൾ തനുഷ്ക ഗോയൽ സ്വാഗതവും അസിസ്റ്റന്റ് ഹെഡ് ബോയ് ആയുഷ് അനീഷ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർമാരായവിപിൻ, ജി. ബിജു, രമ്യാ ചന്ദ്രൻ, സ്വപ്ന ബാരിക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.