Posted On
date_range Updated On
date_range ഒമാനിലെ ഇന്ത്യൻ എംബസിയിൽ പെരുന്നാൾ ആഘോഷം
മസ്കത്ത്: ഇന്ത്യൻ എംബസിയിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഇന്ത്യൻ സോഷ്യൽക്ലബ് ഒമാനും വിവിധ ഭാഷാ വിഭാഗങ്ങളുമായി ചേർന്നാണ് ആഘോഷ പരിപാടി ഒരുക്കിയത്. സമൂഹത്തിെൻറ വിവിധ തുറകളിലുള്ള അഞ്ഞൂറോളം പേർ പെങ്കടുത്തു. ഗസൽ, ഖവാലി, സൂഫി സംഗീതങ്ങൾ പരിപാടിക്ക് മിഴിവേകി. പരമ്പരാഗത ഇന്ത്യൻ പെരുന്നാൾ വിഭവവും പരിപാടിയിൽ പെങ്കടുത്തവർക്കായി ഒരുക്കിയിരുന്നു. അംബാസഡർ ഇന്ദ്രമണി പാണ്ഡെ, ഇന്ത്യൻ സോഷ്യൽക്ലബ് ഒമാൻ പ്രസിഡൻറ് ഡോ. സതീഷ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.