മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍നടന്ന ഇന്ത്യ - ഒമാന്‍ ബിസിനസ് മീറ്റിൽ പ​ങ്കെടുത്തവർ

ഇന്ത്യ-ഒമാന്‍ ബിസിനസ് മീറ്റ്

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യ - ഒമാന്‍ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ഐ.ഡി എഫ് എക്‌സ്‌പോ ഒമാന്റെ ഭാഗമായായിരുന്നു മീറ്റിങ്. ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര ബന്ധത്തെ കുറിച്ച് ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് സംസാരിച്ചു. ഇന്ത്യയില്‍ നിന്നുള്ള 60ല്‍ പരം കമ്പനി പ്രതിനിധികൾ ചടങ്ങില്‍ പങ്കെടുത്തു. ഇന്റീരിയര്‍ ഡിസൈന്‍, ഫര്‍ണിഷിങ്, നിര്‍മാണ മേഖലകളിലെ വ്യവസായികള്‍ സംബന്ധിച്ചു. ഒമാനി നിര്‍മാണ കമ്പനി പ്രതിനിധികളുമായി സംവദിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു.

Tags:    
News Summary - India-Oman Business Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.