സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന ഇ​ന്ത്യ-​ഒ​മാ​ൻ ബ്ലൈ​ൻ​ഡ് ഫൈ​വ് സൈ​ഡ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​

ഇന്ത്യ-ഒമാൻ ബ്ലൈൻഡ് ഫൈവ് സൈഡ് ഫുട്ബാൾ: അകക്കണ്ണി​െൻറ വെളിച്ചത്തിൽ പോരാട്ട വീര്യം

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തി​െൻറ 51ാമ​ത്​ ദേ​ശീ​യ ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ-​ഒ​മാ​ൻ ബ്ലൈ​ൻ​ഡ് ഫൈ​വ് സൈ​ഡ് ഫു​ട്ബാ​ൾ സീ​രീ​സി​ന് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ തു​ട​ക്ക​മാ​യി. പ​ര​മ്പ​ര​യി​ൽ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഒ​മാ​ൻ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ ഒ​മാ​ന് വേ​ണ്ടി സ​യി​ദ് അ​ൽ ഈ​ദി​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഇ​ദ്ദേ​ഹ​ത്തെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും ​െത​ര​ഞ്ഞെ​ടു​ത്തു.

ര​ണ്ടാം​മ​ത്സ​രം ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ ന​ട​ക്കും. ഉ​ദ്‌​ഘാ​ട​ന പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മി​നെ ന​യി​ക്കു​ന്ന​ത് കി​ങ്‌​സോ​ൺ ഡി ​മാ​ർ​കാ​ണ്.

മ​ല​യാ​ളി​ക​ളാ​യ സു​നി​ൽ ജെ. ​മാ​ത്യു ടീ​മി​െൻറ കോ​ച്ചും എം.​സി. റോ​യ് മാ​നേ​ജ​റു​മാ​ണ്. ഒ​മാ​ൻ ദേ​ശീ​യ ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി ക​ളി​ക്കാ​ൻ വ​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മി​ക​ച്ച രീ​തി​യി​ൽ ക​ളി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും കോ​ച്ച് സു​നി​ൽ ജെ. ​മാ​ത്യു പ​റ​ഞ്ഞു.

അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ തീ​ർ​ച്ച​യാ​യും ജ​യി​ക്കു​മെ​ന്നും ടീ​മി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ എ​ല്ലാ​വ​രും സ്​​റ്റേ​ഡി​യ​ത്തി​ൽ എ​ത്ത​ണ​മെ​ന്നും മാ​നേ​ജ​ർ എം.​സി. റോ​യ്​ പ​റ​ഞ്ഞു.

Tags:    
News Summary - India-Oman Blind Five Side Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.