ഉന്നത വിജയം നേടിയ കുട്ടികളെ ഇൻകാസ് ഇബ്രി ആദരിച്ചപ്പോൾ
ഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂളിൽ നിന്ന് സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഇൻകാസ് ഇബ്രി ഇന്ദിര പ്രിയദർശിനി എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. പ്രസിഡന്റ് ടി. എസ്. ഡാനിയേൽ അധ്യക്ഷതവഹിച്ചു.ജനറൽ സെക്രട്ടറി ഷിഹാബ് തട്ടരുകുറ്റിയിൽ സ്വാഗതവും വിനുപ് വെണ്ട്രപ്പിള്ളി നന്ദിയും പറഞ്ഞു. ഇൻകാസ് എക്സിക്യൂട്ടിവ് അംഗങ്ങളായ താജു, പ്രഭാത്, എൽദോ, സുഭാഷ്, നവാസ്, ഹരി, എബിൻ, വനിതാ വിങ് അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.