ഇൻകാസ് ഇബ്ര റീജനൽ കമ്മിറ്റി ആഭിമുഖ്യത്തിലെ നെഹ്റു
അനുസ്മരണചടങ്ങ്
Posted On
date_range Updated On
date_range ഇൻകാസ് ഇബ്ര നെഹ്റു അനുസ്മരണം
ഇബ്ര: ഇൻകാസ് ഇബ്ര റീജനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് അലി കോമത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പണ്ഡിറ്റ് നെഹ്റുവിന്റെ കുട്ടികളോടുള്ള സ്നേഹവും വിദ്യാഭ്യാസത്തിനും ദേശനിർമാണത്തിനും അദ്ദേഹം നൽകിയ പ്രാധാന്യവും ചടങ്ങിൽ വിശദീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനോജ്, ഷാനി, സജീവ്, ജിനോജ്, ജോമോൻ, ശിഹാബ്, പ്രീജിത്ത്, ലിജോ തുടങ്ങിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.