സലാല: സലാലയിലെ മുൻനിര ബിൽഡിങ് മെറ്റീരിയൽസ് ഗ്രൂപ്പായ തക്വീൻ യുനൈറ്റിങ് ട്രേഡിങ് കമ്പനിയുടെ പുതിയ ഡിവിഷൻ തുറന്നു. സ്ട്രക്ചറൽ ആൻഡ് സ്റ്റീൽസിെൻറ പുതിയ ഡിവിഷൻ സനാഇയ്യയിലെ നിസാൻ ഷോറൂമിനു സമീപമാണ് പ്രവർത്തനം ആരംഭിച്ചത്. ദോഫാർ ഗവർണറേറ്റ് ഓഫിസിലെ ജനറൽ സൂപ്പർ വൈസർ ശൈഖ് മാമ്മർ ബിൻ അബ്ദുൽ ഖാലിക് ആമിർ അൽ റവാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാനേജിങ് ഡയറക്ടർ അബ്ദുസ്സലാം ഹാജി, ബിസിനസ് ഡവലപ്മെൻറ് മാനേജർ മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.
സ്റ്റീൽ സ്ട്രക്ചറൽ മെറ്റീരിയൽസിെൻറ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. സ്റ്റയിൻലസ് സ്റ്റീൽ ഉൾെപ്പടെ എല്ലാവിധ സ്റ്റീൽ ഉൽപന്നങ്ങളും ലഭിക്കും. പൈപ്പുകൾ, സ്ക്വയർ ട്യൂബ്സ്, മെറ്റൽ ൈപ്ലറ്റുകൾ, മെറ്റൽ ഷീറ്റുകൾ, അലൂമിനിയം ഷീറ്റുകൾ, പ്രൊഫൈൽ ഷീറ്റുകൾ, റൗണ്ട് ബാറുകൾ, ഡക്റ്റിങ് ഷീറ്റുകൾ, എസ്.എസ് ആൻഡ് എം.എസ് സ്റ്റീൻലസ് പൈപ്പുകൾ തുടങ്ങിയവയും ലഭ്യമാണ്. പ്രത്യേകം തയാറാക്കിയ ഉദ്ഘാടന വേദിയിൽ സ്വദേശി പ്രമുഖരും വിവിധ മലയാളി സംഘടന ഭാരവാഹികളും പ്രമുഖ കമ്പനികളുടെ മാനേജർമാരും സംബന്ധിച്ചു. മുഹമ്മദ് ബഷീർ, ഷാജഹാൻ, സൽമാൻ, മുഹൈമിൻ, ഹംസത്തുൽ മുത്തലിബ് എന്നിവർ നേതൃത്വം നൽകി. ബിൽഡിങ് മെറ്റീരിയൽസ് മേഖലയിലെ നൂറിൽപരം പ്രമുഖ ബ്രാൻഡുകളുടെ വിതരണക്കാരാണ് തക്വീൻ യുനൈറ്റഡ് ട്രേഡിങ് കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.