Posted On
date_range Updated On
date_range ധാര്‍മികതക്ക് നിരക്കാത്ത ചിത്രങ്ങളും രൂപങ്ങളും പിടിച്ചെടുത്തു
മസ്കത്ത്: രാജ്യത്തെ പൊതുധാര്‍മികതക്ക് നിരക്കാത്ത ചിത്രങ്ങളും രൂപങ്ങളും അടങ്ങിയ വസ്തുക്കള്‍ ഉപഭോക്തൃ സംരക്ഷണ വിഭാഗം പിടിച്ചെടുത്തു. ദാഖിലിയ ഗവര്‍ണറേറ്റില്‍നിന്നാണ് 280ല്‍ അധികം ഉൽപന്നങ്ങൾ പിടികൂടിയത്. തെറ്റായ സന്ദേശങ്ങള്‍ നല്കുന്ന ചിത്രങ്ങളും രൂപങ്ങളും അടങ്ങിയ നോട്ട് ബുക്കുകള്‍, പട്ടം, കളിപ്പാട്ടങ്ങള്‍, ബാഗുകള്‍ തുടങ്ങിയവയാണ് ഉപഭോക്തൃ സംരക്ഷണ വിഭാഗം പിടിച്ചെടുത്തത്. 285 സാധനങ്ങള്‍ ഇത്തരത്തില്‍ നീക്കം ചെയ്തതായി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.