ഐ.സി.എസ് മസ്‌കത്ത് ബലി പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച സലാല യാത്ര
Posted On
date_range Updated On
date_range ഐ.സി.എസ് മസ്‌കത്ത് സലാല യാത്ര സംഘടിപ്പിച്ചു
മസ്‌കത്ത്: ഐ.സി.എസ് മസ്‌കത്ത് ബലിപെരുന്നാള്‍ ദിനത്തില്‍ സലാല യാത്ര സംഘടിപ്പിച്ചു. സലാലയുടെ പ്രകൃതിഭംഗിക്കൊപ്പം ഖരീഫ് കാലത്തിന്റെ തുടക്കം കൂടിയായത് യാത്രക്ക് മാറ്റുകൂട്ടി. 45 പേര്‍ അടങ്ങിയ സംഘത്തില്‍ ദുബൈ, ഖത്തര്‍ പ്രവാസികളും അംഗങ്ങളായിരുന്നു.
സ്വദഖത്തുല്ല മുഈനി കാടാമ്പുഴയായിരുന്നു യാത്രയുടെ അമീര്‍. അബ്ദുല്ല വഹബി വല്ലപ്പുഴ, അബൂബക്കര്‍ ഫലാഹി, അയ്യൂബ് പള്ളിയത്ത് എന്നിവരായിരുന്നു ലീഡര്‍മാർ.
യാത്രക്ക് സലാലയില്‍ സംഘത്തിന്റെ സെക്രട്ടറി യൂനുസ് വഹബി വലകെട്ട്, കെ.എം.സി.സി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അനസ് ഹാജി എടക്കലപ്പുറം, ഷുഐബ് വലകെട്ട് എന്നിവര്‍ സ്വീകരണം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.