Posted On
date_range Updated On
date_range ഇബ്രി–യൻകൽ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നു
മസ്കത്ത്: ഇബ്രി -യൻകൽ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നു. ഇബ്രി വിലായത്തിലെ ഖറൻ കബ്ഷിൽ നിന്ന് തുടങ്ങി സുഹാർ -യൻകൽ ജങ്ഷനിലെ അൽ ബുവൈർദ വരെ നീളുന്ന റോഡിെൻറ ദൈർഘ്യം 39 കിലോമീറ്ററാണ്. ദാഹിറ ഗവർണറേറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന റോഡ് അൽ ആരിദ്, റാക്കി, സയ്യ തുടങ്ങിയ ഗ്രാമങ്ങളിലുള്ളവർക്കും ഉപകാരപ്രദമാകും. പുതിയ റോഡ് ഗവർണറേറ്റിലെ ട്രാവൽ, ടൂറിസം, വ്യാപാര മേഖലകൾക്ക് ഉണർവ് പകരുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.