Posted On
date_range Updated On
date_range ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തലശേരി സ്വദേശി ഒമാനിൽ നിര്യാതനായി. കതിരൂർ ആറാം മൈൽ പൊന്നിയം സ്രാമ്പി അബൂബക്കറൻറവിടെ (എം.എ മൻസിലിൽ) സി.പി.മശ്ഹൂദിെൻറ മകൻ ഷഹബാസ് (31) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുടുംബസമേതം നിസ്വയിലായിരുന്നു താമസം.
സലാലയിൽ ജോലി ചെയ്യുന്ന പിതാവ് മശ്ഹൂദ് മരണവിവരമറിഞ്ഞ് നിസ്വയിലേക്ക് തിരിച്ചിട്ടുണ്ട്. ഷഹബാസ് കഴിഞ്ഞ പത്തു വർഷമായി ഒമാനിലുണ്ട്. കുറച്ച് വർഷങ്ങൾ സലാലയിൽ ജോലി ചെയ്തിരുന്നു. നിസ്വ ലുലുവിലെ ഒമാൻ മൊബൈൽ ഷോപ്പിലെ (എ.ബി.ടി) ജീവനക്കാരനായിരുന്നു. മൃതദേഹം നിയമ നടപടികൾക്ക് ശേഷം ഒമാനിൽ ഖബറടക്കും.
ഭാര്യ: നഫീസ നാസ്നീൻ. മക്കൾ: അയ്നാൻ (നാല് വയസ്), അർവാൻ (മൂന്നു മാസം). ഷബാനയാണ് മാതാവ്. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.