റഫീഖ്​

ഹൃദയാഘാതം: എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു

മസ്​കത്ത്​: വാഹനയാത്രക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്​ എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു. മട്ടാഞ്ചേരിയിൽ താമസിക്കുന്ന റഫീഖ് കോലോതുംപറമ്പിൽ (55) ആണ്​ വെള്ളിയാഴ്​ച മരിച്ചത്​.

മസ്​കത്തിൽ ഹമരിയയിലെ അൽ ഫജർ അൽ ബാസിം നാഷനൽ എൽ.എൽ.സിയിലെ ജീവനക്കാരനായിരുന്നു. രാവിലെ നിസ്​വയിലേക്കുള്ള യാത്രക്കിടയിലാണ്​ ഹൃദയാഘാതമുണ്ടായത്​.

അസ്വസ്​ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ കൂടെയുണ്ടായിരുന്നയാളെ വാഹനം ഒാടിക്കാൻ ഏൽപ്പിച്ചെങ്കിലും പിന്നീട്​ സ്​ഥിതി ഗുരുതരമാവുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നവിദയാണ്​ ഭാര്യ. റിഫാസ്​, റീമ, റഫ്​താർ എന്നിവർ മക്കളാണ്​. മരുമകൾ: നൗറീൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.