വലയിൽ കുടുങ്ങിയ ആമയെ രക്ഷിച്ചപ്പോൾ
Posted On
date_range Updated On
date_range വലകളിൽ കുടുങ്ങിയ ആമയെ രക്ഷപ്പെടുത്തി
മസ്കത്ത്: കടലിൽ ഉപേക്ഷിച്ച മത്സ്യബന്ധന വലകളിൽ കുടുങ്ങിയ ആമയെ രക്ഷപ്പെടുത്തിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഡയ്മാനിയത്ത് ദ്വീപ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ ഫീൽഡ് സർവേക്കിടെയാണ് ആമയെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ആമയെ വലയിൽനിന്ന് രക്ഷിച്ച് കടലിൽ വിടുകയായിരുന്നു. അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഇത്തരം വലകൾ സമുദ്രജീവികളുടെ ഭീഷണിയാകുന്നുണ്ടെന്നും പരിസ്ഥിതി ശുചിത്വവും ജീവജാലങ്ങളുടെ സംരക്ഷണവും എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.