ഹജ്ജ്​: പ്രതിരോധ കുത്തിവെപ്പെടുക്കണം

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന്​ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​വ​ര്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​പ്രി​ൽ ര​ണ്ടാം​വാ​രം മു​ത​ൽ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് കു​ത്തി​വെ​പ്പ്​ ന​ൽ​കും.

സൗ​ദി ഗ​വ​ൺ​മെ​ന്‍റ്​ നി​ർ​ദേ​ശി​ച്ച മൂ​ന്ന്​ ത​രം (ക്വാ​ഡ്രാ​റ്റി​ക് വാ​ക്സി​ൻ, സീ​സ​ണ​ൽ ഫ്ലൂ ​വാ​ക്സി​ൻ, കോ​വി​ഡ്-19 വാ​ക്‌​സി​ൻ) കു​ത്തി​വെ​പ്പു​ക​ളാ​ണ്​ എ​ടു​ക്കേ​ണ്ട​ത്. ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന്​ 14,000 പേ​ര്‍ക്കാ​ണ് ഹ​ജ്ജി​ന്​ അ​വ​സ​രം. ഇ​തി​ൽ 13,098 സ്വ​ദേ​ശി​ക​ള്‍ക്കും 500 വി​ദേ​ശി​ക​ള്‍ക്കു​മാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​ര്‍ക്ക് പു​റ​മെ 402 പേ​ര്‍ ഔ​ദ്യോ​ഗി​ക ഹ​ജ്ജ് സം​ഘ​ത്തി​ലു​മു​ണ്ടാ​കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.