ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ
Posted On
date_range Updated On
date_range ജർമൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന് നാളെ തുടക്കം
മസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ തിങ്കളാഴ്ച ഒമാനിലെത്തും.
സന്ദർശനത്തിന്റെ ഭാഗമായി ഉന്നത നേതൃത്വവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വർഷം ജൂലൈയിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ജർമനി സന്ദർശിച്ചിരുന്നു.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും അതിനെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നു. സന്ദർശനം പൂർത്തിയാക്കി ജർമൻ പ്രസിഡന്റ് നവംബർ 29ന് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.