Posted On
date_range Updated On
date_range വിദേശികൾക്ക് സൗജന്യ കോവിഡ് വാക്സിൻ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വിദേശികൾക്കുള്ള സൗജന്യ കോവിഡ് വാക്സിൻ വ്യാഴാഴ്ച മുതൽ സബ്ലത്ത് മത്രയിൽ നടക്കും. ശനിയാഴ്ചവരെ ഇവിടെ നിന്നും വാക്സിൻ എടുക്കാം. താറാസൂദ് ആപ് വഴിയോ Covid19.moh.gov.om എന്ന ലിങ്ക് വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യണം. റസിഡൻസ് കാർഡോ പാസ്പോർേട്ടാ ഹാജരാക്കണം. അതേസമയം, ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽനിന്നുള്ള വാക്സിൻ വിതരണം ഇന്ന് അവസാനിക്കും. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇവിടെ നിന്നും വിദേശികൾക്ക് വാക്സിൻ നൽകിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.