Posted On
date_range Updated On
date_range മയക്കുമരുന്നുമായി നാല് വിദേശികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്ന് കൈവശംവെച്ചതിനും അനധികൃതമായി രാജ്യത്തേക്ക് കടന്നതുമായും ബന്ധപ്പെട്ട് നാല് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഏഷ്യൻ വംശജരായ പ്രതികളെ പിടികൂടുന്നത്. പ്രതികളിൽനിന്ന് മോർഫിൻ, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത് എന്നിവ കണ്ടെടുക്കുകയും ചെയ്തു. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.