പിടിയിലായ പ്രവാസികൾ
Posted On
date_range Updated On
date_range വീടുകളിൽ മോഷണം; നാല് പ്രവാസികൾ പിടിയിൽ
മസ്കത്ത്: മസ്കത്തിലെ സീബ് വിലായത്തിലെ ഒന്നിലധികം വീടുകളിൽനിന്ന് സ്വർണാഭരണങ്ങൾ, പണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ മോഷ്ടിച്ചതിന് നാല് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, സീബ് സ്പെഷൽ ടാസ്ക് പൊലീസ് യൂനിറ്റുമായി ഏകോപിപ്പിച്ചാണ് ഇവരെ പിടികൂടുന്നത്. അറസ്റ്റിലായവരിൽ മൂന്ന് ഈജിപ്ഷൻ പൗരന്മാരും ജോർഡൻകാരനുമാണ് ഉൾപ്പെടുന്നത്.ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.