Posted On
date_range Updated On
date_range ഫോർട്ട് കൊച്ചി സ്വദേശി ഇബ്രയിൽ നിര്യാതനായി
മസ്കത്ത്: ഫോർട്ട് കൊച്ചി സ്വദേശി അടുപുള്ളി മുഹമ്മദ് ബഷീർ (61) ഇബ്രയിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖംമൂലം രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11.30ഓടെ മരിക്കുകയായിരുന്നു. 32 വർഷത്തിലധികമായി ഇബ്രയിൽ ഇലക്ട്രീഷ്യനായി പ്രവാസജീവിതം നയിക്കുകയായിരുന്ന ബഷീർ ഇബ്രയിലെ വ്യത്യസ്ത സാമൂഹിക, സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. പ്രവാസി ഇബ്രയുടെ വൈസ് പ്രസിഡൻറായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ഇബ്രയിലെ സാമൂഹിക പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നു. ഭാര്യ: സീനത്ത് ബഷീർ. മക്കൾ: ഷബീർ, ഷബ്ന, ഷാനിബ. മരുമക്കൾ: ഷിബു, സിനാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.