??.??.???.? ??????????? ????????? ???????????????? ?????????? ????? ??????? ???

സി.ബി.എസ്.ഇ ക്ളസ്റ്റര്‍  ഫുട്ബാള്‍: ഗൂബ്ര  സ്കൂളിന് കിരീടം

മസ്കത്ത്: സി.ബി.എസ്.ഇ ക്ളസ്റ്റര്‍ അണ്ടര്‍ 19 ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ ജേതാക്കളായി. 
മസ്കത്ത് ക്ളബ് മൈതാനത്ത് നടന്ന ടൂര്‍ണമെന്‍റിന്‍െറ ഫൈനല്‍ മത്സരത്തില്‍ ദാര്‍സൈത് ഇന്ത്യന്‍ സ്കൂളിനെ ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗൂബ്ര സ്കൂള്‍ കിരീടം ചൂടിയത്. 
ഈ വിജയത്തോടെ സി.ബി.എസ്.ഇ നാഷനല്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ഗൂബ്ര സ്കൂള്‍ യോഗ്യത നേടി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ഡിസംബറിലാണ് സി.ബി.എസ്.
ഇ നാഷനല്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് നടക്കുക. 
മുഴുവന്‍സമയ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 
ഗൂബ്ര സ്കൂള്‍ ടീമിനെ സ്കൂള്‍ മാനേജ്മെന്‍റ് ജീവനക്കാരും വിദ്യാര്‍ഥികളും അഭിനന്ദിച്ചു.
 
Tags:    
News Summary - football cbse clster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.