മസ്കത്ത്: ബംഗ്ലാദേശിലെ കോക്സ് ബസാറിൽ അഭയാർഥികളായി കഴിയുന്ന 1000 റോഹിങ്ക്യൻ കുടുംബങ്ങൾക്ക് ഒമാൻ ചാരിറ്റബിൾ ഒാർഗനൈസേഷൻ (ഒ.സി.ഒ) ഭക്ഷണപ്പൊതികളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്തു. ഒ.സി.ഒ പ്രതിനിധികൾ നേരിെട്ടത്തിയാണ് ഭക്ഷണം വിതരണം ചെയ്തത്. അഭയാർഥി വിഷയങ്ങളുമായി ബന്ധപ്പെട്ട യു.എൻ ഹയർ കമീഷൻ, ബംഗ്ലാദേശ് റിലീഫ് ഒാർഗനൈസേഷൻ എന്നിവയുമായി ചേർന്ന് ഒമാൻ സ്ഥാപിക്കുന്ന അഭയാർഥി ക്യാമ്പിനായുള്ള സ്ഥലവും പ്രതിനിധികൾ സന്ദർശിച്ചു. ആയിരക്കണക്കിന് അഭയാർഥികൾക്ക് വിദ്യാഭ്യാസ, ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാൻ സഹായകരമായ വിധത്തിലാണ് ക്യാമ്പ് ഒരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.