‘ഫു​ഡ് ഫി​യ​സ്റ്റ’ നെ​സ്റ്റോ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ അ​ൽ​ഖൗ​ദ് സ്റ്റോ​റി​ൽ ശൂ​റ കൗ​ൺ​സി​ൽ അം​ഗം ഖാ​സിം ബി​ൻ മ​ർ​ഹൂ​ൺ അ​ൽ അ​മേ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

രു​ചി വൈ​വി​ധ്യ​ങ്ങ​ളു​മാ​യി അ​ൽ​ഖൂ​ദ്​ നെ​സ്​​റ്റോ​യി​ൽ 'ഫു​ഡ് ഫി​യ​സ്റ്റ'

മ​സ്ക​ത്ത്​: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ത​ന​ത്​ രൂ​ചി​ക്കൂ​ട്ടു​ക​ളൊ​രു​ക്കി നെ​സ്റ്റോ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ അ​ൽ​ഖൗ​ദ് സ്റ്റോ​റി​ൽ 'ഫു​ഡ് ഫി​യ​സ്റ്റ'​ക്ക്​ തു​ട​ക്കം. മേ​യ്​ ​28വ​രെ ന​ട​ക്കു​ന്ന 'ഫു​ഡ് ഫി​യ​സ്റ്റ'​യി​ലൂ​​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലോ​ക​മെ​മ്പാ​ടു​മു​ള്ള ത​ന​താ​യ ഭ​ക്ഷ​ണ​ങ്ങ​ളും ട്രീ​റ്റു​ക​ളും ക​ണ്ടെ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ്​ നെ​സ്​​​റ്റോ ഇ​തി​ലൂ​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്​​.

നെ​സ്​​​റ്റോ മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സീ​ബ്​ വി​ലാ​യ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ശൂ​റ കൗ​ൺ​സി​ൽ അം​ഗം ഖാ​സിം ബി​ൻ മ​ർ​ഹൂ​ൺ അ​ൽ അ​മേ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​മ്പ​തു​ദി​വ​സ​ത്തെ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പാ​ച​ക മ​ത്സ​ര​ങ്ങ​ളു​ടെ​യും ര​സ​ക​ര​മാ​യ വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ അ​വ​സ​ര​മു​ണ്ടാ​കും.

പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക കൗ​ണ്ട​റി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ സാ​മ്പ്ൾ ചെ​യ്യാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ക​ഴി​യു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ലോ​ക​ത്തെ വി​വി​ധ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ഒ​രു ലോ​ക​ത്തേ​ക്കാ​യി​രി​ക്കും​ ഫു​ഡ് ഫി​യ​സ്റ്റ ഉ​പ​ഭോ​ക്താ​ക്ക​​ളെ കൊ​ണ്ടു​പോ​കു​ക​യെ​ന്ന്​ നെ​സ്​​റ്റോ അ​ൽ​ഖൂ​ദ്​ ജ​ന​റ​ൽ മാ​നേ​ജ​ർ റാ​ഫി വ​ലി​യ​ക​ത്ത്​ പ​റ​ഞ്ഞു. ഈ ​കാ​ല​യ​ള​വി​ൽ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ൽ വ​ലി​യ കി​ഴി​വു​ക​ളും ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - food fiesta in alqood nesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.