പിടിച്ചെടുത്ത മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുകളുമായി അഞ്ച് വിദേശികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുകളുമായി അഞ്ച് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്ത്തു. മസ്കത്ത് ഗവർണറേറ്റിൽനിന്നാണ് സംഘം പിടിയിലാകുന്നത്. ഇവരിൽനിന്ന് 35 കിലോയിലധികം ക്രിസ്റ്റൽ മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തു. ഇവരിൽ ഒരാൾ രാജ്യത്തേക്ക് അനധികൃതമായി ബോട്ടിലൂടെ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് പിടിയിലാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു വരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.