Posted On
date_range Updated On
date_range ഫാമിലെ കൊലപാതകം; ആഫ്രിക്കൻ പൗരൻ ഒമാനിൽ അറസ്റ്റിൽ
മസ്കത്ത്: വടക്കൻ ബാതിന ഗവർണറേറ്റിലെ ഫാമിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ പൗരനായ ഒരാളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളും പ്രതിയും ആഫ്രിക്കൻ പൗരന്മാരാണ്.
കൊലപാതകത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വടക്കൻ ബാതിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയും കൊല്ലപ്പെട്ടയാളും ഒരു കൃഷിയിടത്തിൽ അനധികൃതമായി ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.