Posted On
date_range Updated On
date_range കുടുംബ സംഗമം ജനുവരി 17ന്
മസ്കത്ത്: കെ.എം സി സി അല്‍ ഖൂദ് ഏരിയ കമ്മിറ്റി പ്രവര്‍ത്തക കുടുംബ സംഗമം ജനുവരി 17ന് ഉച്ചക്ക് മൂന്ന് മണി മുതല്‍ സീബ് ഫാമില്‍ നടക്കും. എന്‍.സി. ജംഷീറലി ഹുദവി മുഖ്യാതിഥിയാകും. വിവിധ സെഷനുകളിലായി ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ഇന്റേണല്‍ മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ. മിര്വസ് സുല്ഫിക്കലിയുടെ ആരോഗ്യ പഠന ക്ലാസ്, മെന്റലിസ്റ്റ് സുജിത്ത് അവതരിപ്പിക്കുന്ന മെന്റലിസം ഷോ, കുട്ടികള്‍ക്കുവേണ്ടി ഫാന്‍സി ഡ്രസ്, ബട്ടണ്‍ കലക്ഷന്‍, പെനാള്‍ട്ടി ഷൂട്ട് മത്സരങ്ങളും സ്ത്രീകള്‍ക്കുവേണ്ടി വടം വലി, പെനാള്‍ട്ടി ഷൂട്ട്, ബോള്‍ പാസിങ് മത്സരങ്ങളും സമ്മാന ദാനവും പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.