Posted On
date_range Updated On
date_range പൊലീസ് ചമഞ്ഞ് പണം തട്ടിയവര്‍ അറസ്റ്റില്‍
മസ്കത്ത്: തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പൊലീസ് ചമഞ്ഞ് പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജഅലാന്‍ ബനീ ബൂ അലി വിലായത്തില്‍ രണ്ട് പ്രവാസികളെ കബളിപ്പിക്കുകയും നിര്‍ബന്ധപൂര്‍വം പണവും ഫോണുകളും കൈക്കലാക്കുകയും ചെയ്ത സംഭവത്തിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.